
വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഭക്ഷണം നിയന്ത്രിക്കാനും മടി. മിക്കവരുടെയും ഡയറ്റിനുള്ള വെല്ലുവിളിയാണിത്. എന്നാല്‍ ഭക്ഷണപ്രിയര്‍ ഇതോര്ത്തിനി നിരാശരാവേണ്ട. നിങ്ങള്‍ക്കും വണ്ണം കുറയ്ക്കാം. കീറ്റോജെനിക് ഡയറ്റിലൂടെ…
കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവകാഡോ, പാല്‍ക്കട്ടി, അല്പം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗര്‍ട്ട്, ചിക്കന്‍, ഫാറ്റി ഫിഷ്, കൊഴുപ്പുള്ള പാല് തുടങ്ങിയവ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം എന്നതില്‍ നിന്നും ജീവിതക്രമം എന്ന നിലയിലേക്ക് കീറ്റോ ഡയറ്റ് ഇന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇവര്‍ വാദിക്കുന്നു. അമിതമായ ശരീരഭാരം ഉള്ളവര്‍ക്കാണ് ഈ ഡയറ്റ് കൂടുതല്‍ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഡയറ്റിനു സാധിക്കുന്നു. ഈ ഡയറ്റില്‍ കൊഴുപ്പിനെയാണ് അലിയിച്ചുകളയുന്നത്. അതുകൊണ്ടുതന്നെ വേഗം ശരീരഭാരവും കുറയുന്നു. കീറ്റോ ഡയറ്റിലൂടെ പലതരം ആരോഗ്യ പ്രശനങ്ങളും മാറിയതായി അവകാശപ്പെടുന്നവരുണ്ട്. പിസിഒഡി ഹൈപ്പോതൈറോയിസിസം, ഓട്ടിസം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്ക സംബന്ധമായ രോഗങ്ങള്‍ക്ക് അദ്ഭുതകരമായ ഫലമുണ്ടാകും. ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടും.
Post Your Comments