ലണ്ടന്‍ : കാറല്‍ മാര്‍ക്‌സിന്റെ ലണ്ടനിലെ ശവകുടീരത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ചുറ്റിക ഉപയോഗിച്ച് ശില്‍പ്പത്തിന് താഴെയുള്ള മാര്‍ബിള്‍ ഫലകം അടിച്ചു തകര്‍ത്ത നിലയിലാണ്. ഫലകത്തിന് മുകളിലെ മാര്‍ക്‌സിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഭാഗീകമായി നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.
ഇത് ഇനി പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അക്രമം നടത്തിയതാരെന്ന് അറിയില്ലെന്നാണ് സെമിത്തേരി ജീവനക്കാരുടെ മൊഴി. 1880ല്‍ കാറല്‍ മാര്‍ക്‌സിന്റെ യഥാര്‍ഥ ശവകുടീരത്തില്‍ നിന്നും എടുത്ത 165 അടി വലിപ്പമുള്ള ഈ മാര്‍ബിള്‍ 1956ലാണ് ലണ്ടനില്‍ സ്ഥാപിച്ചത്.
കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം നശിപ്പിക്കാന്‍ ഒരിക്കലും നീതികരിക്കാനാകാത്തതും സംസ്‌കാരശൂന്യവുമായ പ്രവര്‍ത്തിയാണെന്ന് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഇയാന്‍ ഡുംഗാവെല്‍ പ്രതികരിച്ചു. ഇതിന് മുന്‍പും 1970 ല്‍ ശില്‍പ്പം ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
Post Your Comments