പാരിസ് : വിഖ്യാത മാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീര്‍ അമിൻ അന്തരിച്ചു.86 വയസായിരുന്നു. പാരിസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി ചികിത്സയിലായിരുന്നു.
1931 ൽ ഈജിപ്ഷ്യന്‍-ഫ്രഞ്ച് ദമ്പതികളുടെ മകനായി ജനിച്ചു. ഈജിപ്തിൽ വിദ്യഭ്യാസം നേടിയ ശേഷം പാരിസിൽ നിന്ന് രാഷ്ട്രീയ ശാസ്ത്രത്തിൽ ഡിപ്ലോമയും സ്റ്റാറ്റിസ്റ്റിക്‌സ്ൽ ബിരുദവും
സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.
1960 വരെ ഈജിപ്തിലെ പ്ലാനിങ് ഏജന്‍സിയില്‍ ജോലി ചെയ്തു. അവിടുത്തെ ഭരണാധികാരിയായിരുന്ന ഗമാല്‍ അബ്ദുല്‍ നാസര്‍ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടം വിട്ടു. മാലിയിലെ ആസൂത്രണ സംവിധാനവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചു. കെയ്‌റോ ഇൻസ്‌റ്റിറ്റ്യുറ്റ് ഓഫ് എക്കോണമിക്‌സ് മാനജ്‌മെന്റിലും 1980 മുതല്‍ സെനഗലിലെ തേർഡ് വേൾഡ് ഫോറം ഇൻ ഡേകറിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
Read also: ബധിരയും മൂകയുമായ പെണ്‍ക്കുട്ടിയോട് ഹോസ്റ്റല്‍ വാര്‍ഡന്‍ ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
മുതലാളിത്തത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും മുപ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ലിബറല്‍ വൈറസ്, ദി വേള്‍ഡ് വി വിഷ് ടു സി, റവലുഷണറി ഒബ്ജക്റ്റീവ്സ് ഇന്‍ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി എന്നിവയാണ് പ്രധാന കൃതികള്‍.
മുസ്ലീം ബ്രദര്‍ഹുഡിനെ രാഷ്ട്രീയ ഇസ്ലാമിക ശക്തിയായി കാണാൻ പാടില്ലെന്നും തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യ നീതിയെയും അടിച്ചമർത്തുന്ന സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ഏജന്റുമാരാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
Post Your Comments