KeralaLatest NewsIndia

‘ശബരിമല യാത്രയ്ക്ക് പിന്നിൽ മാവോയിസ്റ്റ് ബന്ധമെന്ന് സംശയം’ :കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്‍കി

ചില രാഷ്ട്രീയനേതാക്കള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പാരാതിയില്‍ വ്യക്തമാക്കുന്നു .

എറണാകുളം: ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ എത്തിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ട് അന്വേഷണം ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും സിബിഐക്കും പരാതി നല്‍കി. സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സി സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് മലപ്പുറം സ്വദേശിനി ഭാര്‍ഗ്ഗവി അമ്മ പരാതിയില്‍ ആവശ്യപ്പെടുന്നു . ബ്രേവ് ഇന്ത്യ ന്യൂസ് ആണ് ഇവരുടെ പരാതി പുറത്തു വിട്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കാനായി മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് സംഭവമെന്നും ചില രാഷ്ട്രീയനേതാക്കള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു .

സംസ്ഥാനത്തെ പോലിസുദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകളും പരാതിയോടൊപ്പം കേന്ദ്ര ആഭ്യന്ത്രമന്ത്രിക്ക് നല്‍കി കഴിഞ്ഞു. ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും പിന്നില്‍ മാവോയിസ്റ്റ് സംഘടനകളുടെ സ്വാധിനമുള്ളതായി സംശയം പ്രകടിപ്പിച്ചാണ് കനകദുര്‍ഗ്ഗയുടെ അമ്മ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി നല്‍കിയിരിക്കുന്നത്.ശബരിമലയെ തകര്‍ക്കണമെന്ന് ലക്ഷ്യമുള്ള ഏതോ തിവ്ര സംഘം സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി പരാതിയില്‍ സൂചിപ്പിക്കുന്നു .

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മകളെ ഉദ്യോഗത്തിന്റെ പേരില്‍ ദുരുദ്ദേശപരമായി ആരോ ഉപയോഗിച്ചതാകാമെന്നും പരാതിയില്‍ ഭാര്‍ഗ്ഗവി അമ്മ സംശയം പ്രകടിപ്പിക്കുന്നു .തിരുവനന്തപുരത്ത് ജോലി സംബന്ധമായ ഒരു മീറ്റിങ്ങിന് പോകുകയാണെന്നാണ് കനകദുര്‍ഗ്ഗ വീട്ടില്‍ അറിയിച്ചതെന്നും എന്നാല്‍ ചാനലുകളില്‍ കൂടിയാണ് ശബരിമലയില്‍ ബിന്ദു എന്ന സ്ത്രീയോടൊപ്പം മകള്‍ എത്തിയതായി അറിഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളിജില്‍ പ്രവേശിപ്പിച്ചപ്പോഴും ചില ഉന്നത പോലിസുദ്യോഗസ്ഥരുമായി വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ പോലിസുദ്യോഗസ്ഥര്‍ മറച്ചുവെച്ചതായാണ് പരാതിയിൽ പറയുന്നത്.

ആദ്യ ശബരിമല യാത്രക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപോയെന്ന് പോലിസുകാര്‍ അറിയിച്ചെങ്കിലും വീട്ടിലെക്ക് എത്താത്തതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ എവിടെയാണെന്ന് അറിയില്ല എന്ന കള്ളമാണ് പോലിസുകാര്‍ വീട്ടുകാരോട് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു .എസ്പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ചില ഉന്നത പോലിസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കനകദുര്‍ഗ്ഗ ഒളിവില്‍ കഴിഞ്ഞതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

പിന്നീട് രണ്ടാം തീയ്യതി ശബരിമലയില്‍ കയറുന്ന വീഡിയോയിലൂടെ മകളെ വീണ്ടും കാണുന്നതെന്നും , അതില്‍ കൃത്യമായി ചില പോലിസുകാരുടെ പിന്തുണ ഇവര്‍ക്ക് കിട്ടുന്നതായും മനസ്സിലാക്കിയെന്നും ഭാര്‍ഗ്ഗവിയമ്മ വിശദമാക്കുന്നു.അതിനു ശേഷവും കമക ദുര്‍ഗ്ഗയെ സംബന്ധിച്ച്‌ വിവരങ്ങള്‍ ഉണ്ടായില്ല. അതിനു ശേഷം എറണാകുളത്ത് നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലൂടെലാണ് ചാനലുകളില്‍ കണ്ടെതെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഈ പരിപാടിക്ക് മാവോയ്‌സ്റ്റ് ബന്ധമുള്ളതായും മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖകള്‍ പരിപാടിയില്‍ വിതരണം ചെയ്തതായും പരാതിയില്‍ സൂചനയുണ്ട്. ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് തീവ്ര സംഘടനകളുമായി ബന്ധമുള്ളതായി രഹസ്യാന്വേഷണ റിപ്പാേര്‍ട്ടുകൾ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button