Latest NewsIndia

പ്രിയങ്കയ്ക്ക് പിന്നാലെ മറ്റൊരു പ്രമുഖ താരവും കോണ്‍ഗ്രസിലേയ്‌ക്കെന്ന് സൂചന

ഭോപ്പാല്‍ : പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെ മറ്റൊരു പ്രമുഖ താരവും കോണ്‍ഗ്രസിലേയ്ക്കെന്ന് സൂചന. മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച മുറുകുന്നത്. പ്രിയദര്‍ശിനി മധ്യപ്രദേശിലെ രാഷ്ട്രീയക്കളത്തിലേക്കിറങ്ങണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനു വേണ്ടി പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതൊഴികെ പൊതുരംഗത്ത് സജീവമല്ല സിന്ധ്യ രാജകുടുംബത്തിന്റെ മരുമകള്‍.. പ്രിയദര്‍ശിനിയുടെ ലാളിത്യത്തെയും വിനയപൂര്‍വമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിച്ചു കൊണ്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അഭ്യര്‍;ഥിച്ചിരിക്കുകയാണ് മന്ത്രി പ്രദ്യുമ്ന്‍ സിങ് തോമര്‍. പ്രിയങ്കയുടെ വരവോടെ യുപി യില്‍ ; ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്കുണ്ടായ സ്വാധീനശക്തിയുടെ ഉണര്‍വ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തോടെ മധ്യപ്രദേശില്‍ സാധ്യമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഗുണ-ശിവപുരി മണ്ഡലം സിന്ധ്യകുടുംബത്തിന്റെ ശക്തമായ സ്വാധീന വലയത്തിലാണ്. രാജമാതാ വിജയ് രാജെ സിന്ധ്യയയും മാധവരാജെയും വിജയിച്ച ഗുണ-ശിവപുരി 2002 മുതല്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രതിനിധീകരിക്കുന്നത്. ഗുണ-ശിവപുരിയില്‍ ഇത്തവണ പ്രിയദര്‍ശിനി മത്സരിക്കുന്നെങ്കില്‍ ജ്യോതിരാദിത്യ ഗ്വാളിയോറില്‍ മാറ്റുരയ്ക്കുമെന്നാണ് സൂചന. അതേസമയം, പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് രാജകുടുംബം പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button