ലണ്ടന്‍ : ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഹാളില്‍ സംഘടിപ്പിച്ച, പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പങ്കെടുത്ത കശ്മീര്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. കശ്മീരില്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഓണ്‍ പാക്കിസ്ഥാന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. പാക്ക് അധിനിവേശ കശ്മീരില്‍ ജനിച്ച കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപി റഹ്മാന്‍ ചിസ്തിയാണ് അധ്യക്ഷത വഹിച്ചത്. പാക്ക് വംശജരായ ബ്രിട്ടിഷ് എംപിമാര്‍ പങ്കെടുത്തു. ആര്‍ക്കും പ്രവേശിക്കാവുന്ന പരിപാടിയെന്നാണു പറഞ്ഞിരുന്നതെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു.
ബ്രിട്ടിഷ് പാര്‍ലമെന്റ് സമുച്ചയത്തില്‍ ഇത്തരമൊരു പരിപാടിയില്‍ പാക്ക് വിദേശകാര്യ മന്ത്രിക്കു പ്രസംഗിക്കാന്‍ അനുമതി നല്‍കിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാല്‍, ഖുറേഷി ഔദ്യോഗിക അതിഥിയല്ലെന്നും സ്വകാര്യ സന്ദര്‍ശനത്തിലാണെന്നും ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. ഇതേസമയം, പാക്കിസ്ഥാനില്‍ ഇന്നലെ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു. കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ കഴിഞ്ഞ ദിവസം ഷാ മഹ്മൂദ് ഖുറേഷി ഫോണില്‍ വിളിച്ചിരുന്നു.
Post Your Comments