KeralaLatest NewsIndia

മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറയുമ്പോഴും സര്‍ക്കാരിന്റെ ആഘോഷങ്ങൾ കോടികൾ മുടക്കി

20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്രയുംതുക അനുവദിച്ചത്.

കോട്ടയ്ക്കല്‍: പ്രളയാനന്തര കേരളത്തെ പുനര്ജീവിപ്പിക്കാൻ മുണ്ടു മുറുക്കിയുടുക്കണമെന്നു ആഹ്വാനം ചെയ്യുന്ന സർക്കാർ ആഘോഷങ്ങളുടെ പേരിൽ മുടക്കുന്നത് കോടികൾ. നവോഥാന ആഘോഷങ്ങൾക്കും കോടികളാണ് മുടക്കിയത്. ഇപ്പോൾ സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന് ചെലവിടുന്നത് ഒൻപതുകോടി രൂപയാണ് . 20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്രയുംതുക അനുവദിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻപില്‍ കണ്ടാണ് ഈ ആഘോഷങ്ങള്‍.സാലറിചലഞ്ച് നടത്തിയും കലാമേളയില്‍ ആര്‍ഭാടംകുറച്ചും ചെലവുചുരുക്കിയ സര്‍ക്കാരാണ് ആയിരം ദിനത്തിന് കോടികള്‍ ചെലവിടുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന പതിവ് കേരളത്തില്‍ എക്കാലത്തും ഉണ്ട്. എന്നാല്‍ ആയിരം ദിവസങ്ങള്‍ ആരും ആഘോഷിച്ച കീഴ് വഴക്കമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം ആഘോഷിച്ചിരുന്നു. അതും നൂറു ദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. എന്ന് ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ട് കാര്‍ഡും അവതരിപ്പിച്ചു.

കലാപരിപാടികള്‍ നടത്തുന്നതിനായി ഓരോ ജില്ലയിലെയും കളക്ടര്‍മാര്‍ക്ക് അനുവദിക്കുന്നത് അഞ്ചുലക്ഷം രൂപയാണ്.പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിവിധവകുപ്പുകളുടെ പ്രദര്‍ശനം നടത്തുന്നതിന് നാലുകോടി, മീഡിയ കാമ്ബയിനായി പി.ആര്‍.ഡിക്ക് രണ്ടുകോടി, മീഡിയ കോണ്‍ക്ലേവിന് എല്ലാ ജില്ലകള്‍ക്കും 10 ലക്ഷംവീതം, കേന്ദ്രീകരിച്ച പ്രചാരണ കലാപരിപാടികള്‍ക്ക് മൂന്നുലക്ഷം വീതം എന്നിങ്ങനെയാണ് തുക ചെലവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button