ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ജി-സാറ്റ് 31. ഇന്ത്യയയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്-31 ആണ് വിജയകരമായി വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയില്‍വച്ച് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു വിക്ഷേപണം. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം എരിയനെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആശയവിനിമയ ഉപഗ്രഹങ്ങള്‍ക്ക് ജിസാറ്റ്-31 സഹായം നല്‍കും.
Post Your Comments