Latest NewsKerala

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ കെട്ടിയിട്ടിരിക്യാണോ? തലമുടി ദാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്‌മി

ക്യാന്‍സര്‍ രോഗികള്‍ക്കായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിൽ അഭിനന്ദിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. മുടി മുറിച്ച് ദാനം ചെയ്യുന്നവര്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിത്തന്നെയാണോ ലഭിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ എന്ന് കമന്റുകള്‍ വന്നു. കൂടാതെ ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് അവരെ വലിച്ചിഴയ്ക്കരുതെന്നും പോസ്റ്റുകൾ എത്തി. ഇതോടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്‌മി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.

‘ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ. എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല. മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം, വ്യക്തിയാണ്. അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്.’ ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button