പത്തനംതിട്ട : ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയെന്ന ആരോപണത്തിനെതിരെ മറുചോദ്യം ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട എം.പത്മകുമാര്‍. സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതി വിധി എന്താണോ അത് അംഗീകരിച്ചാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാടെടുത്തതെന്ന് പത്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ കീഴടക്കിവെച്ചിരിക്കുകയാണെന്ന ബിജെപിയുടെ ആക്ഷേപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിധി വന്ന ദിവസത്തില്‍ നിന്നും പിന്നീടുള്ള ദിവസങ്ങളില്‍ ജന്മഭൂമി എന്തുകൊണ്ടാണ് നിലപാട് മാറ്റിയതെന്നായിരുന്നു പ്തമകുമാറിന്റെ മറുപടി. ഈ വിധി വന്നശേഷം ജന്മഭൂമി പത്രത്തില്‍ പറഞ്ഞതും ചരിത്രപരമായ വിധി എന്നായിരുന്നല്ലോ. ആരുടെ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറിയത്. ‘ പത്മകുമാര്‍ ചോദിച്ചു.
തന്റെ വീട്ടിലുള്ള യുവതികള്‍ ശബരിമലയില്‍ പോകില്ലെന്ന മുന്‍നിലപാട് വ്യക്തിരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments