തിരുവനന്തപുരം: മിന്നൽ ഹർത്താൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മിന്നൽ ഹർത്താലുകളും തുടരെത്തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്നു കോടിയേരി പറഞ്ഞു. “കോടിയേരിയോട് ചോദിക്കാം’ എന്ന ഫേയ്സ് ബുക്ക് സംവാദ പരിപാടിയിൽ സംസാരിക്കുവായിരുന്നു അദ്ദേഹം. അവസാനത്തെ ആയുധമാണ് ഹർത്താൽ. സിപിഎം ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഹർത്താലിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർടികളും നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽപെട്ട കേരളത്തെ സഹായിച്ചതിന്റെ കണക്ക് കേന്ദ്ര സർക്കാർ ചോദിക്കുകയാണ്. സൈന്യത്തിന്റെ സഹായത്തിനും കണക്ക് ചോദിക്കുന്നുവെന്നും സഹായത്തിന്റെപേരിൽ കണക്കു ചോദിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെ അന്യരാജ്യക്കാരായി കാണുന്നതിനു തുല്യമാണെന്നും കോടിയേരി വ്യകത്മാക്കി.
Post Your Comments