ചെന്നൈ: ട്രെയിനിന്റെ മേല്‍ക്കൂര തുരന്ന് കോടികള്‍ കവര്‍ച്ച ചെയ്ത് സംഭവത്തില്‍ മധ്യപ്രദേശ് കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം. 2006 ലാണ് സേലം-ചെന്നൈ എക്സ്പ്രസിന്റെ മേല്‍ക്കൂര തുരന്ന് 5.68 കോടി രൂപ കവര്‍ന്നത്. കേസില്‍ പിടികിട്ടാനുള്ള പ്രതികളെ അന്വേഷിച്ച് സി.ബി.സി.ഐ.ഡി. സംഘം വീണ്ടും മധ്യപ്രദേശ് കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചു.
2006 ഓഗസ്റ്റ് എട്ടിന് സേലത്തുനിന്ന് ചെന്നൈയിലെ ആര്.ബി.ഐ. ആസ്ഥാനത്തേക്ക് കൊണ്ടുവന്ന 342 കോടി രൂപയുടെ പഴകിയ നോട്ടുകളില്നിന്നാണ് 5.68 കോടി രൂപ കവര്‍ന്നത്. മുഖ്യപ്രതി മോഹര്‍ സിങ് പാര്‍ഡി ഉള്‍പ്പെടെ ഏഴുപേരെ മധ്യപ്രദേശിലെ ഗുണ ജില്ലയില്‍നിന്ന് പിടികൂടിയിരുന്നു. രണ്ടുപേരെ ഒക്ടോബറിലും അഞ്ചുപേരെ നവംബറിലുമാണ് പിടികൂടിയത്. 21 അംഗ കവര്‍ച്ചസംഘത്തിലെ മറ്റുള്ളവരെ പിടികൂടാനാണ് അന്വേഷണസംഘം വീണ്ടും മധ്യപ്രദേശിലേക്ക് തിരിക്കുന്നത്. ഇതോടൊപ്പം മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയും മറ്റു സാധനങ്ങളും കണ്ടെത്തുകയും വേണം. കവര്‍ന്നെടുത്ത പണം ഭൂമി, ട്രാക്ടറുകള്‍ എന്നിവ വാങ്ങാനാണ് ഉപയോഗിച്ചത്.
ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടവ, കീറിയഭാഗം ഒട്ടിച്ചവ, എ.ടി.എമ്മില്‍ ഉപയോഗിക്കാന്‍ കഴിയാത്തവ എന്നിങ്ങനെ മൂന്നുതരം നോട്ടുകളാണ് സേലത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍നിന്ന് റിസര്‍വ് ബാങ്കിലേക്ക് അയച്ചത്. ഒട്ടിച്ച നോട്ടുകള്‍, എ.ടി.എമ്മില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നോട്ടുകള്‍ എന്നിവ വിപണിയില്‍ ഉപയോഗിക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒട്ടിച്ച നോട്ടുകള്‍ മറ്റ് നോട്ടുകള്ക്കിടയില്വെച്ച് ഉപയോഗിച്ചുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
Post Your Comments