തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം “കേരളം’ എന്നാക്കി മാറ്റുന്നതിനായുള്ള പ്രമേയാവതരണം മാറ്റിവെച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്റെ പേര് “കേരള’ എന്നതിനു പകരം “കേരളം’ എന്നാക്കി മാറ്റുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതാണ് പ്രമേയം. കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തെ തുടര്‍ന്നാണ് പ്രമേയം അവതരിപ്പിക്കുന്നത് നീട്ടിവെച്ചത്.
കോളനിവത്കരണത്തിന്റെ ഭാഗമായി വന്നതാണ് കേരള എന്ന പേര്. നാടിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും സത്ത ഈ പേര് ഉള്‍ക്കൊള്ളുന്നില്ലെന്നും അതിനാൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’എന്നാക്കി മാറ്റണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
Post Your Comments