സിനിമയിലോ പുസ്തകത്തിലോ അല്ല യഥാര്‍ത്ഥ ജീവിതത്തിലാണ് സ്വന്തം പേരുകാരണം കളിയാക്കലുകള്‍ക്കിരയായി പഠനം വരെ ഉപേക്ഷിച്ച് നാടുവിടാന്‍ ഒരു ബാലന്‍ തീരുമാനിക്കുന്നത്. ജോഷ്വ എന്ന പതിനൊന്ന് വയസ്സുകാരന് തന്നോട് തന്നെ വെറുപ്പായിരുന്നു. കാരണം മറ്റൊന്നുമല്ല, പേരിലെ ‘ട്രംപ്’ എന്ന ഭാഗം അവനെ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലും പരിഹാസ കഥാപാത്രമാക്കി. പരിഹാസം രൂക്ഷമായപ്പോല്‍ സ്‌കൂള്‍ വിടാന്‍ തന്നെ ജോഷ്വാ ട്രംപ് തീരുമാനിച്ചു. ഇങ്ങനെ ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയ ജോഷ്വാക്ക് ഒടുവില്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.ജോഷ്വായുടെ കാര്യമറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് ആണ് കുട്ടിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. പ്രസിഡന്റിന്റെ കോണ്‍ഗ്രസില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പ്രസംഗത്തില്‍ പ്രത്യേക ക്ഷണിതാവായാണ് ജോഷ്വാ പങ്കെടുക്കുക. മാനസിക പീഡനങ്ങള്‍ക്കും, ആക്രമണങ്ങള്‍ക്കുമെതിരായ ബോധവത്കരണത്തിന് ഈ നടപടി ഉപകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളര്‍ത്തിയിരുന്നതായി കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറിച്ച് തങ്ങള്‍ക്ക് ഭയം തോന്നിയിരുന്നതായും അവര്‍ പറഞ്ഞു. കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്‌കൂള്‍ ആധികൃതര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. കുത്തു വാക്കുകള്‍ക്കിടെ പേര് മാറ്റാന്‍ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്. എന്നാല്‍ വിവരമറിഞ്ഞ ചില സന്നദ്ധ സംഘടനകള്‍ വിഷയത്തില്‍ ഇടപെടുകയും, ആന്റി ബുള്ളിയിംഗിന്റെ മുഖമായി കുട്ടിയെ അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു.പ്രസിഡന്റിന്റെ അപക്വമായ ഇടപെടലുകളും മാധ്യമങ്ങളോടുള്‍പ്പടെ കാണിക്കുന്ന എടുത്തുച്ചാട്ടവും വരുത്തി വെച്ച മോശം പ്രതിച്ഛായ ആണ് ജോഷ്വാ ട്രംപിന്റെ ദുര്‍ഗതിക്ക് കാരണമെന്നും, ഇത് കുട്ടിയില്‍ അപകര്‍ഷതാ ബോധം വളര്‍ത്തിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Post Your Comments