ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയും വാട്സാപ്പും ചേർന്നു നടത്തുന്ന ഗ്രാൻഡ് ചാലഞ്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങളാണ് വാട്ട്സ്ആപ്പ് ക്ഷണിക്കുന്നത്. മൊത്തം 1.7 കോടി രൂപയുടെ സമ്മാനങ്ങളാണ് 5 ടീമുകളെ കാത്തിരിക്കുന്നത്. ആരോഗ്യം, ഗ്രാമീണ സമ്പദ്‍വ്യവസ്ഥ, വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ആശയം അവതരിപ്പിക്കേണ്ടത്. ആദ്യഘട്ടത്തിൽ 30 എണ്ണത്തെ തെരഞ്ഞെടുക്കും.
ഇതിൽ നിന്ന് 10 എൻട്രികളെ ലൈവ് പിച്ച് ഇവന്‍റിലേക്ക് ക്ഷണിക്കും. ഈ ചടങ്ങില്‍ വിശദമായ അവതരണം നടത്തണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് ആശയങ്ങള്‍ക്ക് 35 ലക്ഷം രൂപ വീതം ഗ്രാന്‍റ് ലഭിക്കും.മാര്‍ച്ച് 10 നുള്ളിലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ – whatsapp-challenge@investindia.org.in
Post Your Comments