KeralaLatest News

തലശ്ശേരിക്കോട്ടയുടെ ചുമരുകളില്‍ പേരും ചിഹ്നങ്ങളും; ചുവരുകള്‍ വൃത്തികേടാക്കുന്നത് സന്ദര്‍ശകരെന്ന് പരാതി

തലശ്ശേരി: സംരക്ഷണ സ്മാരകമായ തലശ്ശേരി കോട്ടയുടെ ചുമരുകള്‍ കുത്തിവരച്ച് വൃത്തികേടാക്കുന്നതായി പരാതി. കോട്ടയില്‍ സന്ദര്‍ശകരായെത്തുന്ന ചിലര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. കോട്ടയുടെ വടക്ക് ഭാഗത്ത് ഭൂഗര്‍ഭ അറയുടെ എതിര്‍വശത്തെ ചുമരിലും പടിഞ്ഞാറെ പ്രവേശന കവാടത്തിനടുത്തുള്ള ഭിത്തിയിലുമാണ് പേരുകളും ചിഹ്നങ്ങളുമെഴുതിയിരിക്കുന്നത്.

കല്ലിന്റെ കക്ഷണങ്ങളും പച്ചിലകളും കൊണ്ടാണ് ഇത്തരത്തില്‍ പേരും ചിഹ്നങ്ങളും എഴുതിയിരിക്കുന്നത്. ചിലയിടങ്ങളില്‍ മൂര്‍ച്ചയുളള വസ്തുക്കള്‍ കൊണ്ട് ചുമരുകള്‍ ഇളക്കി പേരെഴുതിയിരിക്കുന്നതായും കാണാം. ഓവുചാലിന് മുകളിലുള്ള ചുമരിലാണ് പേരുകള്‍ എഴുതിയിരിക്കുന്നത്. പലയിടത്തും ഒരാള്‍പൊക്കത്തിന് മുകളിലുള്ള ഭാഗത്താണ് ചുമരുകള്‍ ഇത്തരത്തില്‍ വൃത്തികേടാക്കിയിരിക്കുന്നത്.

കൂട്ടത്തോടെയെത്തുന്ന സംഘങ്ങളാകാം ഇതിനുപിന്നിലെന്നാണ് സൂചന. കോട്ടയുടെ വടക്കുഭാഗം പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയാത്ത ഇടമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ വ്യാപകമായി കുത്തി വരഞ്ഞിടുന്നത്. പടിഞ്ഞാറെ കവാടം മിക്കസമയത്തും സന്ദര്‍ശകരുള്ള സ്ഥലമായിട്ടുകൂടി ഇവിടെയും കുത്തിവരച്ചിട്ടുണ്ട്. കോട്ടയുടെ സംരക്ഷണവും പരിപാലനവും ചെയ്യുന്ന ജീവനക്കാരന്‍ ഇത് തടയാന്‍ ശ്രമിക്കുമ്പോള്‍ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നേരത്തേ പരാതിയുയര്‍ന്നിരുന്നു. രണ്ടുവര്‍ഷം മുന്‍പ് കോട്ടയുടെ ഇതേ ചുമരിനെ ആവരണംചെയ്ത സുര്‍ക്കി മിശ്രിതം ഇളക്കി പേരുകളെഴുതിവെച്ചിരുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് അധികൃതര്‍ ഇത് ഇളക്കിയിരുന്നു. പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങള്‍ നശിപ്പിക്കുന്നത് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button