തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ യൂണിയനിസത്തിനെതിരെ വീണ്ടും തുറന്നടിച്ച് മുന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കേരി. ഒന്നരവര്‍ഷം കൂടി സ്ഥാനത്ത് തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ കടങ്ങളും വീട്ടാന്‍ തനിക്ക് സാധിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ന്യുസ് 18 ചാനലിനോട് സംസാരിക്കവെയായിരുന്നു തച്ചങ്കേരി ഈ പരാമര്‍ശം നടത്തിയത്.
കെഎസ്ആര്‍ടിസി നഷ്ടമാണെങ്കിലും സംഘടനകള്‍ ലാഭത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ എന്തൊക്കെ ചെയ്തിരുന്നെങ്കിലും യൂണിയന്‍ നേതാക്കള്‍ അതെല്ലാം എതിര്‍ത്തിരുന്നു. അതില്‍ നിലപാട് പറയേണ്ടത് സര്‍ക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വഴങ്ങുന്നയാളല്ലാ മേലധികാരിയെങ്കില്‍ യൂണിയനുകള്‍ കുപ്രചരണം തുടങ്ങും. പിന്നെ സ്വാധീനം ഉപയോഗിച്ച് മാറ്റും. ഇതാണ് അവിടത്തെ രീതിയെന്നും തച്ചങ്കേരി തുറന്നടിച്ചു.
Post Your Comments