പട്‌ന : ബംഗാളിലെ സംഭവ വികാസങ്ങളില്‍ മമതാ ബാനര്‍ജിയെ പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ബിജെപി വിമത നേതാവും എംപിയുമായി ശത്രുഘ്‌നന്‍ സിന്‍ഹ. തന്റ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിഷയത്തില്‍ തന്റെ നയം വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത് വന്നത്. മമതാ ബാനര്‍ജി ഉരുക്കു വനിതയാണെന്നും കരുത്തുള്ള സത്രീയാണെന്നും സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും സിന്‍ഹ കുറിച്ചു. അല്ലാത്ത പക്ഷം നിങ്ങള്‍ ഏക് ലാ ചലോരെ എന്ന പാട്ട് പാടേണ്ടി വരും.-അദ്ദേഹം പറഞ്ഞു.
ഒരു വാറണ്ടോ കോടതി ഉത്തരവോ കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ 40 സി.ബി.ഐ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നമ്മളെന്താ അടിയന്തരാവസ്ഥയിലേക്കാണോ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ ഐക്യത്തിനായി ബിജെപി തന്നെയാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പരിഹിസിച്ചു.
അതേ സമയം ശാരദ ചിട്ടി തട്ടിപ്പു കേസില്‍ സിബിഐയ്ക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത് മമതയ്ക്ക് തിരിച്ചടിയായി. കേസില്‍ അന്വേഷണം നടത്താന്‍ സിബിഐയുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ധാര്‍മ്മിക വിജയം തങ്ങള്‍ക്കു തന്നെയാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞത് ധാര്‍മ്മിക വിജയമാണെന്നും മമത പറഞ്ഞു.
the Iron Lady, Lady of Substance @MamataOfficial Pls handle with care or else you may have to sing and follow Ekala Chalo Re. Hope, wish and pray that good sense prevails upon our people soon, sooner the better. Time is running out. Phir na kehna hoshiyar na kiya
— Shatrughan Sinha (@ShatruganSinha) February 5, 2019
Post Your Comments