Latest NewsKerala

എസ്ബിഐ ബാങ്ക് ആക്രമണ കേസ് : എൻജിഒ യൂണിയൻ നേതാക്കൾക്ക് ജാമ്യം

തി​രു​വ​ന​ന്ത​പു​രം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ പ്രതികളായ എട്ടു എൻജിഒ യൂണിയൻ നേതാക്കൾക്ക് ജാമ്യം. ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി അംഗം ഹരിലാൽ, എൻ ജി ഒ നേതാവ് പി കെ വിനുകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു,യൂണിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീ വത്സൻ, സുരേഷ് കുമാർ എന്നിവര്‍ക്കാണ് ഉപാധികളോടെ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി ജാമ്യം അനുവദിച്ചത്.

എട്ട് പ്രതികള്‍ ചേര്‍ന്ന് നഷ്ടമുണ്ടാക്കിയ ഒന്നര ലക്ഷം കെട്ടി വയ്ക്കണം. ഓരോ പ്രതികളും ഒരു ലക്ഷം രൂപയുടെ ബോണ്ട് ജാമ്യവ്യവസ്ഥയായി നൽകണം. എല്ലാ ഞായറാഴ്ചകളിലും സ്റ്റേഷനിൽ ഒപ്പിടണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button