KeralaLatest News

വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയതായി പരാതി

എസ്.ബി.ഐ ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്നും വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയതായി പരാതി. എസ്.ബി.ഐയുടെ കോഴിക്കോട് താമരശേരി ബ്രാഞ്ചിലെ ഇടപാടുകാരനായ അടിവാരം സ്വദേശി ശുഹൈബിനാണ് പണം നഷ്ടമായത്.സംഭവത്തില്‍ ശുഹൈബ് പൊലീസില്‍ പരാതി നല്‍കി.

പുതുപ്പാടി സ്വദേശിയായ ശുഹൈബിന്റെ താമരശേരി എസ്.ബി.ഐ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും 8200 രൂപയാണ് നഷ്ടപ്പെട്ടത്.എസ്. ബി.ഐയുടെ നാഗ്പൂരിലെ എ.ടി.എമ്മില്‍ നിന്നും 8000 രൂപ പിന്‍വലിക്കപ്പെട്ടതായി ശുഹൈബിന്റെ മൊബൈലിലേക്ക് എസ്.എം. എസ് വന്നു. ഇതിനിടെ വീണ്ടും ഇതേ എ.ടി.എം കൗണ്ടറില്‍ നിന്നും 200 രൂപ കൂടി പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. എന്നാല്‍ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.

തുടര്‍ന്ന് ബാങ്കിലെത്തി വിവരം പറഞ്ഞപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മറ്റോ പണം നഷ്ടപ്പെട്ടതാകാമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ താമരശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button