UAELatest News

യുദ്ധകെടുതി; യമനി ജനതക്ക് സൗദിയുടെ സഹായം

സൗദി: യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന യമനി ജനതക്ക് സൗദിയുടെ ധനസഹായം. ഇവർക്കായി സൗദി അറേബ്യ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്‍കിയ സഹായത്തിന്റെ കണക്കാണിത്. ഭക്ഷണവും മരുന്നുമടങ്ങുന്ന അത്യാവശ്യ സഹായങ്ങളാണ് യമന്‍ ജനതയ്ക്കെത്തിച്ചത്.

യമന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് യു.എന്‍ ഏജന്‍സികളുമായും സഹകരിക്കും. ഇതിന് സൗദിയും യുഎഇയും ചേര്‍ന്ന് അഞ്ഞൂറ് മില്യണ്‍ ഡോളര്‍ ചെ ലവഴിക്കുമെന്നും സെന്റര്‍ അറിയിച്ചു. സല്‍മാന്‍ രാജാവിന്റെ കീഴിലാണ് പദ്ധതി. 2018ൽ രണ്ടര മില്യണ്‍ പേര്‍ക്ക് മരുന്നും ഭക്ഷണവും മറ്റും വിതരണം ചെയ്തു. പുറമെ ഹൂതികള്‍ റിക്രൂട്ട് ചെയ്ത രണ്ടായിരം കുട്ടികളുടെ പുനരധിവാസവും സൗദി നേരിട്ട് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button