ന്യൂഡല്‍ഹി:ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന സുപ്രീംകോടതി വിധി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബിജെപിക്കും ഒരുപോലെ തിരിച്ചടിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി നിറഞ്ഞതാണ് രണ്ടുപാര്‍ടികളും. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യണമെന്നും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
അന്വേഷണത്തിനായി അഞ്ച് വര്‍ഷം എന്തിനാണ് ബിജെപി കാത്തിരുന്നത്. ഇക്കാലയളവില്‍ അഴിമതിയില്‍ ഉള്‍പ്പെട്ട പല പ്രമുഖനേതാക്കളും ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. തട്ടിപ്പിന്റെ ലാഭം ബിജെപിയും തൃണമൂലും പങ്കിട്ടുവെന്നത് ഇതിലൂടെ വ്യക്തമാണ്. വര്‍ഷങ്ങളായി ബിജെപിയും തൃണമൂലും തമ്മില്‍ ബംഗാളില്‍ ഇത്തരം കളി കളിക്കാറുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടംകൊയ്യുന്നവരാണ് ബിജെപിയും തൃണമൂലും.
തൃണമൂലിന്റെ നിരവധി എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ പ്രതിപ്പട്ടികയിലുണ്ട്. സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ നടപ്പാക്കാനുള്ള ബാധ്യത ബംഗാള്‍ സര്‍ക്കാരിനുണ്ടെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments