അബുദാബി: ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ജീവിതത്തിലും അത് പ്രകടമാക്കി. യു.എ.ഇയിലെത്തിയ അദ്ദേഹം എല്ലായിടത്തേക്കും സഞ്ചരിച്ചത് ഒരു കൊച്ചു കാറിലാണ്. സകലമാന പ്രൗഢികളും ചുറ്റും അണിനിരന്നപ്പോഴും വത്തിക്കാനില്‍ നിന്ന് എത്തിച്ച ‘കിയ’യുടെ കുഞ്ഞന്‍ കാറായ സോളിലാണ് യാത്രകള്‍ നടത്തിയത്. അത്യാഡംബര വാഹനങ്ങള്‍ മുന്നിലും പിന്നിലുമായി സുരക്ഷയൊരുക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ കുഞ്ഞന്‍ കാറിലെ യാത്ര. വെള്ള നമ്പര്‍ പ്ലേറ്റില്‍ എസ്.സി.വി 1 എന്ന നമ്പറാണ് ഈ കാറിന്റേത്. 2014-ല്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചപ്പോഴും 2015-ല്‍ യുഗാണ്‍ഡ സന്ദര്‍ശിച്ചപ്പോഴും മാര്‍പാപ്പയുടെ വാഹനം ഈ കുഞ്ഞന്‍ കാറായിരുന്നു. 4 പേര്‍ക്ക് മാത്രം ഇരുന്ന് പോകാന്‍ കഴിയുന്ന ഹാച്ച് ബാക്ക് ശ്രേണിയില്‍പ്പെടുന്ന ഈ വാഹനത്തിന് യു.എ.ഇ. മാര്‍ക്കറ്റിലെ വില 50,000 ദിര്‍ഹം മുതലാണ്.
Post Your Comments