CinemaMollywoodNewsEntertainment

ഷോഷാങ്ക് റിഡംപ്ഷനെ പിന്നിലാക്കി പേരന്‍പ് ഐഎംഡിബി റേറ്റിങ്ങില്‍ കുതിക്കുന്നു

 

കൊച്ചി: ഐഎംഡിബി റേറ്റിംഗില്‍ ഷോഷാങ്ക് റിഡംപ്ഷനെയും പിന്നിലാക്കി മമ്മൂട്ടിയുടെ പേരന്‍പ്. ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ഷോഷാങ്ക് റിഡംപ്ഷന് യൂസര്‍ റേറ്റിംഗ്സില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത് 9.3 ആണ്. എന്നാല്‍ തീയേറ്റുകളിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ പേരന്‍പിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ് 9.8 ആണ്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രമെന്ന ഖ്യാതി ഇതിനോടകം പേരന്‍പിന് ലഭിച്ചു കഴിഞ്ഞു.

1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ഷോഷാങ്ക് റിഡംപ്ഷന്‍. 1995ല്‍ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളം പതിപ്പില്‍ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

10 വര്‍ഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തന്നെ വേണമെന്ന തീരുമാനത്തില്‍ അദ്ദേഹത്തിന്റെ ഡേറ്റിനായി സംവിധായകന്‍ റാം വര്‍ഷങ്ങള്‍ കാത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് ഏഴ് കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button