ബാങ്കോക്ക്: വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണത്തിലും പുകമഞ്ഞിലും പെട്ട് ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക്. അപകടകരമാം വിധം ഇവിടുത്തെ അന്തരീക്ഷ വായുവിന്റെ നിലവാരം താഴ്ന്നതോടെ നഗരത്തില്‍ നിന്നു ജനങ്ങളുടെ വളരെ ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ആളുകള്‍ ചുമച്ച് ചുമച്ച് ഒടുവില്‍ ചോര തുപ്പുന്നതും ഒപ്പം കണ്ണുകള്‍ ചുവപ്പു നിറത്തില്‍ ആകുന്നതുമായ ചിത്രങ്ങള്‍ ഇതിനകം തന്നെ ആഗോളതലത്തില്‍ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.
രാജ്യ തലസ്ഥാനത്തെ 41 ഇടങ്ങളില്‍ അന്തരീക്ഷ വായുവിന്റെ നിലവാരം അളക്കുന്നതിനായുള്ള പരിശോധനകള്‍ നടത്തി. എന്നാല്‍ ഇവിടെ നിന്നെല്ലാം അന്തരീക്ഷത്തിലെ മലിന കണങ്ങളുടെ അളവ് വളരെ അപകടകരമായ നിലയിലാണ് എന്നാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. അന്തരീക്ഷവായു മലിനമാക്കുന്ന സൂക്ഷ്മഘടകങ്ങളായ പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5-ന്റെ അളവു ഗണ്യമായി വര്‍ധിച്ചു. തുടര്‍ന്ന് മുഖത്തു മാസ്‌കുകള്‍ ധരിച്ചല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണു അധികൃതരുടെ നിര്‍ദേശം നിര്‍ദ്ദേശം. ഒപ്പംതന്നെ സമൂഹ മാധ്യമങ്ങളില്‍ മലിനീകരണം കുറയ്ക്കുന്നതിനായി ഹാഷ്ടാഗ് ക്യാംപെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്.
ഇവിടുത്തെ മോശം വായു ശ്വസിക്കുന്നതിനെ തുടര്‍ന്ന് ആരോഗ്യനില ഒത്തിരിയേറെ വഷളായതായും ചുമയ്ക്കുമ്പോള്‍ ചോര പുറത്തേക്കുവരുന്നതായും പറയുന്ന തായ് പൗരന്റെ ദൃശ്യങ്ങള്‍ അതിനിടെ പുറത്തുവന്നതോടെയാണ് ബാങ്കോക്കിലെ അന്തരീക്ഷ മലിനീകരണം ഒരു ചര്‍ച്ച വിഷയമായി തുടങ്ങിയത്. തുടര്‍ന്ന് സംഭവത്തില്‍ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. നിലവില്‍ നഗരത്തിലെ സ്‌കൂളുകളെല്ലാം ഒരാഴ്ചത്തേക്ക് അടച്ചിരിക്കുകയാണ്. ഇവിടെ ഡീസല്‍ കാറുകള്‍ക്കും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കത്തിക്കുന്നതിനും അനിശ്ചിത കാലത്തേക്ക് വിലക്കുണ്ട്
Post Your Comments