Kerala

എൻ. സി. സി. കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി. കേഡറ്റുകൾക്കും ഓഫീസർമാർക്കും രാജ്ഭവനിൽ ഗവർണർ പി. സദാശിവം സ്വീകരണം നൽകി. എൻ.സി.സി വഴി ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ജീവിതശൈലിയിലും സ്വഭാവരൂപീകരണത്തിലും ആരോഗ്യത്തിലുമെല്ലാം ഈ പരിശീലനം ഗുണം ചെയ്യുമെന്ന് ഗവർണർ പറഞ്ഞു. അത് ഭാവിയിലെ ജോലിയിലും സഹായകമാകും.

റിപ്പബ്ലിക് ദിന മത്സരത്തിൽ ആൾ ഇൻഡ്യയിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണം നേടിയ കേഡറ്റ് സൾമാനുൾ ഫാരിസ,് ബെസ്റ്റ് സ്റ്റിക് ഓർഡർലി സ്വർണം നേടിയ ശ്രീരഞ്ജിനി എസ്, വെള്ളി നേടിയ നയനാ കല്യാണി, അശ്വാരൂഢ മത്സരത്തിൽ വെള്ളി നേടിയ കേഡറ്റ് മെറിൻ പ്രിൻസ് മേനചേരി, വെങ്കലം നേടിയ കേഡറ്റ് പാർവതി ആർ നായർ, കേഡറ്റ് ടിജോയി എം, കേഡറ്റ് സാംബവി സിംഗ് എന്നിവരെ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾ റിപ്പബ്ലിക് ദിന പരേഡ് അനുഭവങ്ങൾ ഗവർണറുമായി പങ്കുവെച്ചു.
കേരള ലക്ഷദ്വീപ് ഡയറക്ട്‌റേറ്റിനു കീഴിലെ 37 പെൺകുട്ടികളും 74 ആൺകുട്ടികളുമടങ്ങുന്ന സംഘമാണ് രാജ്ഭവനിലെത്തിയത്. അഡീഷണൽ ഡയറക്ടർ ജനറൽ ബി. ജി. ഗിൽഗാഞ്ചി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എസ്. എൾ. ജോഷി, ബ്രിഗേഡിയർ എൻ. വി. സുനിൽകുമാർ, കണ്ടിജന്റ് കമാൻണ്ടർ കേണൽ ശ്രീകൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button