ഭോപ്പാല്‍: പുതുതായി വാങ്ങിയ ഫ്‌ളാറ്റിനുള്ളില്‍ അഴുകി ദ്രവിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഭോപ്പാലിലെ വിദ്യാനഗര്‍ ഏരിയയില്‍ ആണ് സംഭവം. ബ്ലാങ്കറ്റുകളും തുണിയുമുപയോഗിച്ചു ശക്തമായി വരിഞ്ഞു കെട്ടി മരപ്പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം ആറുമാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ഈ ഫ്‌ളാറ്റ് വിറ്റുപോയിരുന്നു. എന്നാല്‍ താക്കോല്‍ ലഭിക്കാത്തതിനാല്‍ വാങ്ങിയ ആള്‍ക്ക് ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച ഇയാള്‍ ഫ്‌ളാറ്റ് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമെ മരിച്ചതു സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാന്‍ സാധിക്കൂ. മരണകാരണവും വ്യക്തമായിട്ടില്ല. എന്നാല്‍ മധ്യപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ഉദ്യോഗസ്ഥയായിരുന്ന വിമല ശ്രീവാസ്തവ (60)യുടേതാണോ മൃതദേഹമെന്നു സംശയിക്കുന്നുണ്ട്. മകന്‍ അമിത്തിനൊപ്പം ഇവരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ആറു മാസം മുന്‍പ് ഇവരെ കാണാതായിരുന്നു. പോലീസ് അമിത്തിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ക്ക് അയല്‍ക്കാരുമായി അധികം സമ്പര്‍ക്കവും ഉണ്ടായിരുന്നില്ലെന്നും മുറി അടച്ചാണ് അമ്മയും മകനും കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും അപ്രത്യക്ഷരാണെന്നും അയല്‍വാസികള്‍ മൊഴി നല്‍കി.
Post Your Comments