കളമശേരി: വെള്ളത്തില്‍ വീണ കുതിരയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണു. കുതിരയുടെ ഉടമയുടെ സുഹൃത്താണ് കിണറ്റില്‍ വീണത്. കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ഡ വീണ കുതിരയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളും താഴേയ്ക്ക് വീഴുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഇയാളെയും സുഹൃത്തിനേയും ക്രയിന്‍ ഉപയോഗിച്ച് കരയ്ക്കു കയറ്റി.
ചേരാനല്ലൂര്‍ തട്ടാംപടിയിലാണ് സംഭവം. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലെ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് കുതിര വീണത്. അഞ്ചു വയസ്സുള്ള ഐഷു എന്ന പെണ്‍കുതിരയാണ് വീണത്. കുതിരയുടെ ഉടമയും സുഹൃത്തും ചേര്‍ന്ന് കുതിരയെ കുളിപ്പിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു അപകടം. വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി ഏലൂരില്‍ നിന്നും അഗ്നിശമസേന എത്തിയിരുന്നു. എന്നാല്‍ അതിനു മുമ്പു തന്നെ നാട്ടുകാര്‍ കുതിയയേയും ഉടമയുടെ സുഹൃത്തിനേയും രക്ഷപ്പെടുത്തിയിരുന്നു. വീഴ്ചയില്‍ ചെറുതായി പരിക്കേറ്റ കുതിരയെ ചികിത്സയ്ക്ക് വിധേയമാക്കി.
Post Your Comments