Latest NewsIndia

കേസിലെ തിരിച്ചടി: മമതയുടെ പ്രതികരണം ഇങ്ങനെ

സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും മമത അറിയിച്ചു

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പു കേസില്‍ സിബിഐയ്ക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. കേസില്‍ അന്വേഷണം നടത്താന്‍ സിബിഐയുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ധാര്‍മ്മിക വിജയം തങ്ങള്‍ക്കു തന്നെയാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞത് ധാര്‍മ്മിക വിജയമാണെന്നും മമത പറഞ്ഞു.

അതേസമയം സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും മമത അറിയിച്ചു. പോലീസും സഹകരിക്കണമെന്നാണ് കോടതി പറഞ്ഞത്.
പരസ്പര സഹകരണത്തോടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും മമത അറിയിച്ചു.

അതേസമയം മോദിക്കെതിരേയും മമത ആഞ്ഞടിച്ചു. രാജ്യത്തിന്റെ ബിഗ് ബോസ് താനാണെന്ന് മോദി ഒരിക്കലും വിചാരിക്കരുതെന്നും മമത പറഞ്ഞു. ജനാധിപത്യമാണ് ബിഗ് ബോസെന്നും മമത പറഞ്ഞു.കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരുടേതായ അധികാരമുണ്ട്്. ഇത് തൃണമൂലിന്റെ മാത്രം സമരമല്ലെന്നും എല്ലാവരുടേതുമാണെന്നും മമത അറിയിച്ചു. അതേസമയം ഭാവി പരിപാടികള്‍ പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച് ചെയ്യുമെന്നും മമത അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button