ന്യൂഡല്‍ഹി: ശാരദാ തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. കോടതിയലക്ഷ്യ നടപടികളില്‍ നോട്ടീസ് അയച്ചു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സബിഐയ്ക്കു മുന്നില്‍ ഹാജരാകണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 21ന് കേസ് വീണ്ടു പരിഗണിക്കും. ബംഗാള്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനാണ് സിബിഐ അവിടെ എത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ നിരവധി വിവരങ്ങള്‍ പോലീസില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്നുവെന്ന് സിബിഐ പറഞ്ഞു. അന്വേഷണത്തില്‍ മുഖ്യപ്രതിയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ കൈമാറിയില്ലെന്നും സിബിഐ ആരോപിച്ചു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതില്‍ ഉണ്ടായിരുന്നു. കൂടാതെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും കൈമാറിയില്ല. അതേസമയം അന്വേഷണത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments