Latest NewsJobs & VacanciesIndia

ഒഴിവ് തൂപ്പിനും ശുചീകരണത്തിനും: അപേക്ഷകര്‍ എം ടെക്, ബി ടെക്ക് ബിരുദക്കാര്‍

ചെന്നൈ: ഉന്നതബിരുദം നേടിയവര്‍ തൂപ്പുജോലിക്കും ശുചീകരണത്തിനും പോകുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് അധികവും. തമിഴ്്‌നാട് നിയമസഭ സെക്രട്ടറിയേറ്റില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത അമ്പരിപ്പിക്കുന്നതാണ്.

എം ടെക്, ബിടെക്, എംബിഎ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദധാരികളും ബിരുദധാരികളുമാണ് അപേക്ഷകരില്‍ അധികവും. തൂപ്പുകാരുടെ പത്ത് ഒഴിവുകളും ശുചീകരണത്തിനായി നാലുപേരുടെ ഒഴിവുമാണ് നിലവിലുള്ളത്. സെപ്തംബര്‍ 26 നാണ് നിയമസഭ സെക്രട്ടേറിയറ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്. അപേക്ഷകര്‍ക്ക് പ്രത്യേക യോഗ്യതകളൊന്നും പറഞ്ഞിരുന്നില്ല. പതിനെട്ട് വയസ് പൂര്‍ത്തിയാക്കിയ ശാരീരിക ക്ഷമതയുള്ള അപേക്ഷകരെയാണ് ഒഴിവിലേക്ക് പരിഗണിച്ചത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉള്‍പ്പെടെ 4,607 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 677 അപേക്ഷകര്‍ നിരാകരിച്ചു. ബാക്കിയുള്ളവരെല്ലാം പറഞ്ഞ യോഗ്യതയുള്ളവരുമാണ്. ഇതിനിടയിലാണ് എംടെക് ബിടെക് ബിരുദക്കാരും ഈ ജോലിക്കായി അപേക്ഷ അയച്ച് കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button