Latest NewsIndia

ഡല്‍ഹിയില്‍ ജോലിതേടിയെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് കൂട്ടബലാത്സംഗം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

ന്യൂഡല്‍ഹി:  രണ്ട് മാസക്കാലത്തോളം 19 കാരി തന്നെ തടവില്‍ വെച്ച് നിര്‍ബന്ധ ലെെംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കിഴക്കന്‍ സംസ്ഥാനത്തില്‍ നിന്നെത്തിയ യുവതി. അരയില്‍ ധരിക്കുന്ന ക്രിത്രിമ ലെെംഗീക വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. കുറ്റാരോപിതയെ പോലീസ് കസ്റ്റഡിയിലെടുത്ത് കര്‍കര്‍ദൂമ കോടതിയില്‍ ഹാജാരാക്കി. ഇതിനെതുടര്‍ന്ന് കോടതി ഇവരെ ചോദ്യം ചെയ്യുന്നതിനായി വിട്ടയക്കുകയും പിന്നീട് തീഹാര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പരാതിക്കാരി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് 19 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 377നു പുറമേ അസന്മാര്‍ഗിക പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരവുമാണ് നടപടി.

മറ്റൊരു ദുരനുഭവം നേരിടേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജോലി തേടിയെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് പരിചയത്തിലായ യുവാവ് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഫ്ലാറ്റില്‍ എത്തിക്കുകയും യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ തുടര്‍ന്ന് യുവതി ഈ ദുരനുഭവത്തില്‍ പരാതിപ്പെട്ടെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലം വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹി സീമാപുരി പൊലീസ് കേസെടുക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button