
തിരുവനന്തപുരം എന്‍എസ്എസിനെതിരെയും സുകുമാരന്‍ നായര്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്.
കൊടിയേരിയുടെ പ്രസ്ഥാവന അധാര്‍മ്മികവും അവസരവാദപരവുമെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു. നായര്‍ സൊസൈറ്റി എക്കാലത്തും നിലപാട് ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണെന്നും ആ നിലപാടില്‍ എന്‍എസ്എസ് ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് അവര്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടന്നാക്രമണങ്ങള്‍ ഭരണം കയ്യിലുള്ളതിന്റെ അഹങ്കാരമായിട്ട് മാത്രമേ കാണാനാവുവെന്നും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാന്‍ എന്‍എസ്എസിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments