അടൂര്‍: ശബരിമല പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന ബുധനാഴ്ച സമീപത്തെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും കരയോഗാംഗങ്ങള്‍ നടത്തണമെന്ന് ഡയറക്ടര്‍ ബോര്‍ഡംഗവും യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു. എന്‍.എസ്.എസ്. അടൂര്‍ യൂണിയന്റെ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍.എസ്.എസ്. എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്നതിനെ എതിര്‍ക്കും.
ആചാരവും വിശ്വാസവും സംരക്ഷിക്കുന്നതിന് ഏതറ്റംവരേയും പോകും.ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി എടുത്ത നിലപാടാണ് ശക്തമെന്നും അദ്ദേഹം പറഞ്ഞു.അടൂര്‍ താലൂക്ക് യൂണിയന്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്പോണ്‍സര്‍ഷിപ്പ്, യൂണിയന്‍ സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്മെന്റുകള്‍, പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍, റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ്, എന്‍.എസ്.എസ്. വിവാഹ ധനസഹായം,എന്‍.എസ്.എസ്. ചികിത്സാ ധനസഹായം, കരയോഗ മന്ദിര നിര്‍മാണ ഗ്രാന്റ് എന്നിവ വിതരണം ചെയ്തു.
Post Your Comments