Latest NewsKerala

ജനമഹായാത്ര :മതിയായ ഫണ്ട് പിരിച്ചു നല്‍കാത്ത മണ്ഡലം കമ്മിറ്റികളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു

കണ്ണൂര്‍ : കെപിസിസി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് മതിയായ ഫണ്ട് പിരിച്ചു നല്‍കാത്ത പത്ത് മണ്ഡലം കമ്മിറ്റികളെ പിരിച്ചു വിട്ട് കോണ്‍ഗ്രസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മണ്ഡലം കമ്മിറ്റികള്‍ക്ക് നേരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം മുഴുവന്‍ തുകയും പിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍  ഭാഗികമായി മാത്രമാണ് പിരിച്ചുവിട്ട കമ്മിറ്റികള്‍ ഫണ്ട് നല്‍കിയിരിക്കുന്നത്.

കാസര്‍കോട് നായന്മാര്‍ മൂലയില്‍ നിന്നും ഈ മാസം മൂന്നിനാണ് യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button