തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയുടെ വെബ് സൈറ്റ് വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധന്‍. 3800 ഓളം പേരുടെ രോഗവിവരങ്ങളും വ്യക്തി വിവരങ്ങളുമാണ് പദ്ധതിയുടേതായുള്ള സൈറ്റിലുള്ളത്. ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ പോരായ്മകളുണ്ടെന്ന സന്ദേശമാണ് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനായ എലിയറ്റ് ആല്‍ഡേഴ്‌സന്‍ ട്വിറ്ററിലൂടെ പങ്കു വെച്ചത്. എന്നാല്‍ വിവരങ്ങള്‍ ഒന്നും തന്നെ ആരും ഇതുവരെ ചോര്‍ത്തിയിട്ടില്ലെന്ന് ‘ഹൃദ്യം’ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അരുണ്‍ പി.വി പറഞ്ഞു.
പിഴവ് ചൂണ്ടി കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനകം സൈറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വെബ് സൈറ്റിനെ സംബന്ധിച്ച പിഴവ് എലിയറ്റ് ചൂണ്ടി കാണിച്ചത്. തുടര്‍ന്ന് പദ്ധതി അധികൃതര്‍ എലിയറ്റുമായി ആശയവിനിമയം നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെയും ആരോഗ്യ കേരളത്തിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിനെ മെന്‍ഷന്‍ ചെയ്തു കൊണ്ടായിരുന്നു ഇതു സംബന്ധിച്ച വിവരം എലിയറ്റ് പങ്കുവെച്ചത്.
Post Your Comments