![ganja](/wp-content/uploads/2018/11/ganja-1.jpg)
പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിലായി വൻ കഞ്ചാവ് വേട്ട. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും, കൊല്ലങ്കോട് എക്സൈസ് സംഘത്തിന്‍റെ പരിശോധനയിൽ 7 കിലോ കഞ്ചാവുമാണ് പിടികൂടിയത്. ഏഴു കിലോ കഞ്ചാവും, 743 നൈട്രസെപ്പാം ഗുളികകളും കൊല്ലങ്കോട് നിന്ന് ചാവക്കാട്ടേക്ക് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘമാണ് കൊല്ലങ്കോട് വച്ച് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ചാവക്കാട് സ്വദേശികളായ ഷിനാസ്, കണ്ണൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇന്‍റലിജൻസ് വിഭാഗവും റെയിൽവെ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ശബരി എക്സ്പ്രസിൽ വന്നിറങ്ങിയ കാളികാവ് സ്വദേശി അബ്ദുൾ റഹിമാനിൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടിയത്.
Post Your Comments