തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം പ്രളയ സെസ് , ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജൂലൈ മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. ശബരിമല വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചെറിയ തോതില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്ത് സാധനങ്ങള്‍ക്ക് വിലക്കയറ്റം നേരിട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാവും.
ഈ സാഹചര്യത്തിലാണ് പ്രളയ സെസ് ജൂലൈ മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ ഒന്നുമുതല്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് ധാരണ. സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ സമയം വേണമെന്നാണ് വിശദീകരണം.
Post Your Comments