സ്മാർട്ട് ഫോൺ വിപണിയിലേക്ക് ചുവട് വെക്കാൻ ഒരുങ്ങി പ്രമുഖ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍. 26 മോഡല്‍ മൊബൈലുകളുമായാണ് കമ്പനി വിപണിയിൽ എത്തുക. ചില മോഡലിൽ 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ളി വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയും പ്രതീക്ഷിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.
#Energizer Mobile to reveal 26 new phones at the Mobile World Congress, including a foldable #smartphone and an 18,000 mAh-battery-smartphone? ? Find out what they will be: https://t.co/YeZl1OODgU pic.twitter.com/5Wmhd0nufr
— Energizer Mobile (@energizermobile) January 25, 2019
പവര്‍ മാക്‌സ്, അള്‍ട്ടിമേറ്റ്, എനര്‍ജി, ഹാര്‍ഡ് കെയ്‌സ് എന്നീ നാലു ശ്രേണികളിലായി 26 മോഡലുകളെ ഫെബ്രുവരി 25-28 ദിവസങ്ങളിൽ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഫോൺ ഇറങ്ങുവാൻ കാത്തിരിക്കണം.
Post Your Comments