
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോവധ കേസിൽ അറസ്റ്റിലായ മൂന്നു പേര്‍ക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തി. വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്ഥിരം വേദിയായ ഖാണ്ഡ്വയില്‍ അറസ്റ്റിലായവര്ക്കെതിരേയാണു പോലീസ് നടപടി. മൊഗാട്ട് പോലീസ് അറസ്റ്റ് ചെയ്ത രാജു എന്ന നദീം, ഷക്കീല്‍, അസം എന്നിവര്‍ക്കെതിരേയാണു കുറ്റം ചുമത്തിയത്. രാജുവിനെതിരേ മുന്‍പും ഗോവധ കേസുകള്‍ നിലവിലുണ്ട്.
പാല് കൊണ്ടുപോകുന്നതിനായുള്ള കണ്ടെയ്നറുകളിലാണ് സംഘം മാസം കടത്തിയിരുന്നത്. ഇത്തരത്തില്‍ ഗോവധവുമായി മുന്നോട്ടുപോകുന്നത് സാമുദായിക സംഘര്‍ഷത്തിലേക്കു നയിക്കുമെന്നു നിരീക്ഷിച്ചാണ് നടപടിയെന്നും പോലീസ് അറിയിച്ചു. പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ആദ്യ നടപടികൂടിയാണിത്.
Post Your Comments