Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; 230 മണ്ഡലങ്ങളുടെ ചുമതല രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചത് യൂത്ത് കോണ്‍ഗ്രസിനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റികള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്‍കി. അതേസമയം തിരഞ്ഞെടുപ്പിന് 230 മണ്ഡലങ്ങളില്‍ പ്രചാരണച്ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചത് യൂത്ത് കോണ്‍ഗ്രസിനെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കു കോണ്‍ഗ്രസിനു നഷ്ടമായതും ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്നവര്‍ ഏറെയുമുള്ള മണ്ഡലങ്ങളാണിവ. ഇവയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലാണ്.

അതേസമയം സംസ്ഥാനതലത്തില്‍ ഇത്തവണ ജംബോ സ്‌ക്രീനിംങ് കമ്മിറ്റികള്‍ വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതം നിര്‍ദ്ദേശിക്കപ്പെടും. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ തുടരട്ടെയെന്നും. അല്ലാത്ത സീറ്റുകളില്‍ പുതുമുഖങ്ങളും വനിതകളും പരിഗണിക്കപ്പെടണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button