Latest NewsKerala

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 20ന്

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 12ന് ആരംഭിക്കും. 20നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 21ന് ഉത്സവം സമാപിക്കും.

12ന് രാത്രി 10.20ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20ന് രാവിലെ 10.15നാണ് പൊങ്കാല നടക്കുന്നത്. 2.15ന് നിവേദ്യ ചടങ്ങുകള്‍ ആരംഭിക്കും. 21ന് രാത്രി 9.15ന് കാപ്പഴിച്ച് രാത്രി 12.30ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ഉത്സവദിനങ്ങളില്‍ മൂന്ന് വേദികളിലായി വിവിധ കലാപരിപാടികള്‍ നടക്കും. 12ന് വൈകിട്ട് 6.30ന് അംബ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്‍ മമ്മൂട്ടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, പ്രസിഡന്റ് വി ചന്ദ്രശേഖരന്‍പിള്ള, സെക്രട്ടറി കെ ശിശുപാലന്‍ നായര്‍, ട്രഷറര്‍ വി അയ്യപ്പന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button