Latest NewsIndia

വീണ്ടും ദുരഭിമാനക്കൊല: കീഴ്ജാതിക്കാരനെ പ്രണയിച്ച വിദ്യാര്‍ത്ഥിനിയെ പിതാവ് കൊലപ്പെടുത്തി

വീട്ടില്‍ നിന്നാണ് വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്തിയത്

ഹൈദരാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. വൈഷ്ണവി എന്ന ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയാണ് കൊലയ്ക്ക് ഇരയായത്.
സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവിനെ പ്രണയിച്ചെന്ന് ആരോപിച്ച് പിതാവാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയത്.

വീട്ടില്‍ നിന്നാണ് വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാരനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. സംഭവത്തെ തുടര്‍ന്ന് വൈഷ്ണവിയുടെ പിതാവ് വെങ്കയ്യ റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു.

വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന ധാരണയില്‍ യുവാവിനെ കാണാന്‍ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും വെങ്കയ്യ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈഷ്ണവി ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

അതേസമയം ഇതിനെ ചൊല്ലി പെണ്‍കുട്ടിയും പിതാവും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം ഉണ്ടായെന്നും പ്രകോപിതനായ വെങ്കയ്യ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ വിശദീകരണം.

പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടേത് സാധാരണ മരണ മരണമായാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തുടര്‍ന്നു നടത്തിയ ഫോറന്‍സിക് പരിശോധനകളില്‍ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കൊലപാതകത്തില്‍ പിതാവ് വെങ്കയ്യ കുറ്റ സമ്മതം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button