മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. ആറ് മാസം തടവും 10,000 രൂപ വരെ പിഴ ശിക്ഷയുമാണ് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത്. നിലവില്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി.
കൂടാതെ ജീവനാംശപരിധി 10000 രൂപ വരെ എന്നത് ഒഴിവാക്കി രക്ഷിതാക്കളുടെ മാന്യമായ ജീവിതവും ആവശ്യവും മക്കളുടെ സാമ്പത്തിക ശേഷിയും മാനദണ്ഡമായി നിശ്ചയിക്കാനും പദ്ധതിയുണ്ട്. മാറ്റമുണ്ട്. ദത്തെടുത്തവര്‍, രണ്ടാം വിവാഹത്തിലെ മക്കള്‍, മരുമക്കള്‍ തുടങ്ങിയവർക്കെല്ലാം പരിപാലിക്കാനുള്ള ചുമതലയുണ്ടാകും.
Post Your Comments