മഹാരാഷ്ട്ര: മോദി സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ താന്‍ പത്മഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാഹസാരെ. കേന്ദ്ര സർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ജന്മഗ്രാമമായ റാലേഗണ്‍ സിദ്ധിയിൽ ഹസാരെ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ സമരത്തിന് പിന്തുണയുമായി ശിവസേന രംഗത്തെത്തിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യമായി ഗ്രാമവാസികള്‍ ഞായറാഴ്ച സംസ്ഥാനപാത ഉപരോധിച്ചിരുന്നു.
വിഷയത്തിൽ പ്രതിഷേധിച്ച് അഹമ്മദ് നഗര്‍-പൂന സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു. ഇതോടെ റോഡിന് ഇരുഭാഗത്തും ആറുകിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ നിരന്നു. ഇതോടെ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
Post Your Comments