KeralaLatest News

മത്സ്യ തൊഴിലാളികളുടെ വലയില്‍ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം

തിരുവല്ല: മത്സ്യ തൊഴിലാളികളുടെ വലയില്‍ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുടുങ്ങി. തിരുവല്ല മണിമലയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ മീന്‍ പിടിക്കുന്നവരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹം.

പത്തുമണിയോടെ ഇവിടെയെത്തി മത്സ്യ തൊഴിലാളികളാണ് വലയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ തിരുവല്ല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പുറത്തെതുത്ത കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേസില്‍ പോലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button