ശബരിമലയില്‍ ദര്‍ശനം നടത്താനിറങ്ങിയ രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം നില്‍ക്കാന്‍ ശിക്ഷിച്ച് കോടതി. ആദിത്യ ഫൈനാന്‍സിയേഴ്‌സ് ഉടമ അനില്‍ കുമാര്‍ നല്‍കിയ ചെക്കു കേസില്‍ രഹ്നക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മുമ്പ് കേസ് പരിഗണിച്ചപ്പോഴൊന്നും പ്രതി കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഹൈക്കോടതി മുഖാന്തിരം സാമ്പത്തികപരമായ പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ ശേഷമായിരുന്നു രഹ്ന ആലപ്പുഴ സി.ജെഎം കോടതിയില്‍ കീഴടങ്ങിയത്.
ചെക്കു കേസില്‍ പ്രതിയായ രഹ്ന ഫാത്തിമ വാറണ്ടുണ്ടായിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നിൽപ്പ് ശിക്ഷ വിധിച്ചത്. അതെ സമയം ശബരിമല ദര്‍ശനത്തിന് രഹ്നയ്ക്ക് പൊലിസ് സുരക്ഷ ഒരുക്കിയത് ഈ കേസിലെ വാറണ്ട് നിലനില്‍ക്കെ ആയിരുന്നെന്ന് ഈ കേസിലൂടെ വ്യക്തമായെന്നും ആരോപണമുണ്ട്. ഫേസ്‌ബുക്കിലൂടെ മതസ്പർദ്ധയുണ്ടാക്കിയെന്ന കേസിൽ ജാമ്യത്തിലാണ് രെഹ്ന ഇപ്പോൾ ഉള്ളത്.
Post Your Comments