Latest NewsKerala

മഹാഗഡ്ബന്ധനില്‍ മഹാകള്ളന്മാര്‍, ചേരേണ്ടതെല്ലാം കൃത്യമായി ചേര്‍ന്നിട്ടുണ്ട് : പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : മഹാകള്ളന്‍മാരെല്ലാം മഹാഗഡ്ബന്ധന്‍ എന്ന പേരില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ സമരം നടത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുന്ന മറ്റു പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ കുറിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജെപി അദ്ധ്യക്ഷന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാവങ്ങളുടെ ചിട്ടിപ്പണം കട്ടെടുത്തിട്ട് അന്വേഷണം നടക്കുമ്പോള്‍ അതിനെ തടയാന്‍ പൊലീസിനെ ഇറക്കുക . പൊലീസ് ഓഫീസറോടൊപ്പം ധര്‍ണയിരിക്കുക . അതിനെ പിന്തുണച്ച് പ്രമുഖ പാര്‍ട്ടികള്‍ നേതാക്കളെ അയയ്ക്കുക .മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മമത ബാനര്‍ജിക്ക് സ്തുതിപാടുക .

ചേരേണ്ടതെല്ലാം കൃത്യമായി ചേര്‍ന്നിട്ടുണ്ട്. അഴിമതിക്കേസ് മറയ്ക്കാനും സ്വയം രക്ഷിക്കാനുമാണ് മഹാകള്ളന്മാരെല്ലാം മഹാഗഡ്ബന്ധന്‍ എന്ന പേരില്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ഈ മഹാ കള്ളന്മാരില്‍ നിന്നാണ് ഭരണ ഘടനയേയും ജനങ്ങളേയും രാജ്യത്തേയും രക്ഷിക്കേണ്ടത്.-അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :2014 മെയ് 9 നാണ് ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നൽകിയവരിൽ ഒരാൾ ബംഗാളിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.എൽ.എയുമായ അബ്ദുൾ മന്നാനാണ്.പണം നഷ്ടപ്പെട്ട പാവങ്ങൾക്ക് വേണ്ടിയാണ് താൻ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയതെന്നും അന്വേഷണം സിബിഐക്ക് വിട്ട നടപടിയിൽ സന്തോഷമുണ്ടെന്നുമായിരുന്നു അബ്ദുൾ മന്നാൻ അന്ന് പ്രസ്താവിച്ചത്.കോൺഗ്രസിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മോശമല്ലായിരുന്നു. മമത ബാനർജിക്കെതിരെ പ്രസ്താവന പരമ്പര തന്നെ നടത്തിയിരുന്നു അദ്ദേഹം . ചിലതൊക്കെ ട്വീറ്റുകളായി നമുക്ക് ഇപ്പോഴും കാണാവുന്നതുമാണ് . സിപിഎം നേതാക്കളും സിബിഐ അന്വേഷണത്തെ സർവ്വാത്മനാ സ്വാഗതം ചെയ്തിരുന്നു.തൃണമൂൽ കോൺഗ്രസിന്റെ എം.പിമാരും എം.എൽ.എമാരുമൊക്കെ ആരോപണ വിധേയരായ കേസ് അന്വേഷിച്ച സ്പെഷ്യൽ ടീം തലവനെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ വിളിപ്പിച്ചിരുന്നു. ഒരിക്കൽ പോലും ഹാജരായില്ല ആ ഉദ്യോഗസ്ഥൻ . രാജീവ് കുമാറെന്ന ആ ഉദ്യോഗസ്ഥനൊപ്പമാണ് മമത ബാനർജി ധർണയിരുന്നത്. നരേന്ദ്രമോദി ഫെഡറലിസത്തെ അട്ടിമറിക്കുന്നു തുടങ്ങി ബഹുവിധ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. മഹാഗഡ്ബന്ധൻ പാർട്ടികൾ മമതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.എന്നാൽ 2013 ൽ അന്വേഷണം ആരംഭിക്കുമ്പോൾ കേന്ദ്രം ഭരിച്ചത് നരേന്ദ്രമോദിയല്ല. പൊതുതാത്പര്യ ഹർജി കൊടുത്ത് സുപ്രീം കോടതിയിൽ കേസിന്റെ വാദം നടക്കുമ്പോഴും മോദിയല്ല കേന്ദ്രം ഭരിക്കുന്നത്. 2014 മെയ് 9 ന് സിബിഐയെ ഏൽപ്പിച്ചുകൊണ്ടുള്ള വിധി വരുമ്പോഴും നരേന്ദ്ര മോദി സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത്.സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സുപ്രീം കോടതിയാണ് . ജനങ്ങൾക്ക് നഷ്ടമായത് പതിനായിരം കോടിയെങ്കിലുമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ . സംസ്ഥാനവും അന്വേഷണ ഉദ്യോഗസ്ഥരും സിബിഐയോട് സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുമുണ്ട് .ഇതിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും എങ്ങനെയാണ് കുറ്റക്കാരാകുന്നത് ? അഴിമതിക്കേസിലെ അന്വേഷണം പാർട്ടിയിലെ പ്രധാനപ്പെട്ടവരിലേക്ക് നീളുന്നതിനെ മമത ബാനർജി ഭയപ്പെടുന്നതല്ലേ ഇവിടുത്തെ യഥാർത്ഥ പ്രശ്നം ?പാവങ്ങളുടെ ചിട്ടിപ്പണം കട്ടെടുത്തിട്ട് അന്വേഷണം നടക്കുമ്പോൾ അതിനെ തടയാൻ പൊലീസിനെ ഇറക്കുക . പൊലീസ് ഓഫീസറോടൊപ്പം ധർണയിരിക്കുക . അതിനെ പിന്തുണച്ച് പ്രമുഖ പാർട്ടികൾ നേതാക്കളെ അയയ്ക്കുക .മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി കോൺഗ്രസ് അദ്ധ്യക്ഷൻ മമത ബാനർജിക്ക് സ്തുതിപാടുക .ചേരേണ്ടതെല്ലാം കൃത്യമായി ചേർന്നിട്ടുണ്ട്. അഴിമതിക്കേസ് മറയ്ക്കാനും സ്വയം രക്ഷിക്കാനുമാണ് മഹാകള്ളന്മാരെല്ലാം മഹാഗഡ്ബന്ധൻ എന്ന പേരിൽ ഒരുമിച്ച് കൂടിയിരിക്കുന്നത്.യഥാർത്ഥത്തിൽ ഈ മഹാ കള്ളന്മാരിൽ നിന്നാണ്ഭരണ ഘടനയേയും ജനങ്ങളേയും രാജ്യത്തേയും രക്ഷിക്കേണ്ടത്. !

https://www.facebook.com/psspillai/photos/a.206667806140197/1291927997614167/?type=3&__xts__%5B0%5D=68.ARB-Rk0buvd_sINh3KoztIziuPqwfXHLV7y5nAMJATHpMf8WAT4OIW6a6CkY-gRejApZSPUCVrkCAul50KQnlhkG0jpdWu4eAfLypPJk_Kq8HXP9_CatERqKGi5NxXJGlXmsgE2bT2PWj8lCypP6hhH3JsR047DSCrrO2bs6OopYmauUPs8QGH1-4ZoJvlu88i-KZCDBDSlNCdPWkntP1P06Xh1nXz1U6amkGWpItakDwcmITxQfZT6Kh_VkG2YhrTJUm2sJgox2RHOH_ffs0c4WFzS-hz-JHPzXp4GDkAFClm8YCrE79RPxq7RpVu_UQDWMFm1bmDn6fLa3bwsmwZWZWQ&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button