Latest NewsIndia

രാഹുല്‍ ഗാന്ധിയുടെ പ്രശംസ : ചുട്ട മറുപടി നല്‍കി ഗഡ്കരി

ന്യൂഡല്‍ഹി : തന്നെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തക്കമറുപടി നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഭാരതീയ ജനതാ പാര്‍ട്ടിയിലെ തന്റേടമുള്ള ഏക നേതാവ് നിതിന്‍ ഗഡ്കരിയാമെന്നായിരുന്നു രാഹുലിന്റെ പ്രശംസ.

കര്‍ഷകരുടെ പ്രശ്‌നങ്ങളെപ്പറ്റിയും, ഭരണഘടനാ സ്ഥാനപനങ്ങളുടെ തകര്‍ച്ചകളെക്കുറിച്ചും റഫാല്‍ അഴിമതി സംബന്ധിച്ചും ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളില്‍ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്ന് ഗഡ്കരി ഒരു പൊതുചടങ്ങിനിടെ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ചുവട് പിടിച്ചായിരുന്നു രാഹുലിന്റെ ചോദ്യം.

എന്നാല്‍ താങ്കളുടെ പ്രശംസയ്ക്ക് നന്ദിയെന്നും എന്നാല്‍, തന്റെ ധൈര്യത്തിന് രാഹുലിന്റെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനായിട്ടും സര്‍ക്കാരിനെ ആക്രമിക്കാന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത ഉപയോഗിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും ഗഡ്കരി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button