വാഷിംഗ്ടണ്‍: നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെറ്റിദ്ധരിച്ചതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ചാണ് വാര്‍ത്ത.
ദക്ഷിണേഷ്യയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് സംഭവം. ചര്‍ച്ചക്കിടെ പ്രദേശത്തിന്റെ ഭൂപടം ചൂണ്ടിക്കാട്ടി നേപ്പാള്‍ ഇന്ത്യയിലാണെന്ന് തനിക്കറിയാമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ നേപ്പാള്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരോട് ഭൂട്ടാന്‍ ഇന്ത്യയിലാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ നേപ്പാളിനെ നിപ്പിള്‍ എന്നും ഭൂട്ടാനെ ബട്ടണ്‍ എന്നും ട്രംപ് വിളിച്ചതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനിലെ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ് കഴിഞ്ഞാഴ്ച അവര്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങളും നടത്തുകയുണ്ടായി.
Post Your Comments